വിവാദങ്ങൾ അവസാനിപ്പിക്കണം, പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശന വിലക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍

കേരളത്തിൽ പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശിക്കുന്നതിനും സര്‍വ്വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത്തരം സര്‍വ്വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്. പട്ടികവര്‍ഗ്ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത പലരും ഇവര്‍ക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.