കെപിസിസി നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കിയും ഗ്രാനേഡും പ്രയോഗിച്ചു

രാഹുൽ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രാനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. ഇതിനിടെ എഐസിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി.