സ്വപ്‌നയുടെ ആരോപണങ്ങൾ ശൂന്യതയിൽ നിന്ന് – പി. ശ്രീരാമകൃഷ്ണന്‍

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ശൂന്യതയില്‍ നിന്നുള്ളതെന്ന് മുന്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം ഷാര്‍ജ ഷെയ്ഖുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ സ്വകാര്യമായി കണ്ടിട്ടില്ലെന്നും പറഞ്ഞു. സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യമറിയില്ലെന്നും ആരോപണങ്ങളില്‍ ലോജിക്കില്ലായ്മയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.