സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് രണ്ടു ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,040 രൂപയായി. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ദ്ധിച്ച്‌ 3,930 രൂപയായി.