നടിയെ ആക്രമിച്ച കേസ്; കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാർ സ്ഥിരമായി വിളിച്ച നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ സംഘം തേടി. കാവ്യാ മാധവൻ ഈ നമ്പർ ഉപയോഗിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. അകൗണ്ട് ഇടപാടുകൾ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു. തുടരന്വേഷണത്തിന്‍റെ ഭാഗമായി നിര്‍ണ്ണായക നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്.