സ്വപ്നയുടെ മൊഴിയിൽ പുതുതായി ഒന്നുമില്ലെന്ന് ശ്രീരാമകൃഷ്ണൻ: ഷെയ്ക്കിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നില്ല

തനിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധമാണെന്നും പറഞ്ഞു