കെ റെയിൽ ഡിപിആർ പുറത്ത്, 3773 പേജുകളുള്ള പഠന റിപ്പോർട്ടിൽ പൊളിക്കേണ്ട ദേവാലയങ്ങളുടെ ചിത്രങ്ങളും

കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പുറത്ത്. ആറ് വോള്യങ്ങളായി 3773 പേജുകളുള്ള പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഡി പിആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട വിശദമായ പഠനം നടത്തിയത്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നുണ്ട്. 320 പേജുള്ളതാണ് ഈ പഠന റിപ്പോർട്ട്.