നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വിഐപി കോട്ടയം സ്വദേശി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ചുനൽകിയത് കോട്ടയം സ്വദേശിയായ വിഐപിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരങ്ങൾ. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിച്ച വിഐപിയെക്കുറിച്ച് നേരത്തെ തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ സൂചനകളുണ്ടായിരുന്നു.