ഓ​ണ്‍​ലൈ​ൻ ക്ലാ​സ്: എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്കു മാ​റ്റി​യ​ത് സ്വ​കാ​ര്യ, അ​ൺ എ​യ്ഡ​ഡ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ‌​ക്കും ബാ​ധ​ക​മാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. 10, 11, 12 ക്ലാ​സു​ക​ൾ‌ സ്കൂ​ളു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ് മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും.