മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു, ഗ​വ​ർ​ണ​റു​ടെ പി​ണ​ക്കം മാ​റി

സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ വി​വാ​ദ​ത്തി​നു താ​ൽ​ക്കാ​ലി​ക ശ​മ​നം. അ​നു​ന​യ നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ ഫോ​ണി​ൽ വി​ളി​ച്ചു. ഗ​വ​ർ​ണ​റു​മാ​യി മു​ഖ്യ​മ​ന്ത്രി ര​ണ്ടു ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചു. പി​ന്നീ​ടു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത​നെ പ്ര​ത്യേ​ക ദൂ​ത​നാ​യി ഗ​വ​ർ​ണ​റു​ട​ടെ അ​ടു​ത്തേ​യ്ക്ക് അ​യ​ച്ചു ക​ത്തു കൈ​മാ​റി.