പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു; സുരക്ഷിതരല്ല, മരണംവരെ പോരാടും- സിസ്റ്റര്‍ അനുപമ

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.