ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ ദു​രൂ​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് ദി​ലീ​പ്

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ ദു​രൂ​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ന​ട​ന്‍ ദി​ലീ​പ്. ഇ​തു​സം​ബ​ന്ധി​ച്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ദി​ലീ​പ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു. ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​വ​ശ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പ​ല​രു​ടെ​യും കൈ​വ​ശം എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഉ​ട​ന്‍ പ​രി​ഗ​ണി​ക്കും.