കെ-റെയില്‍ ഡിപിആര്‍ സഭയില്‍വെച്ചെന്ന് മുഖ്യമന്ത്രി; ലഭിച്ചില്ലെന്നു കാട്ടി അവകാശലംഘന നോട്ടീസ്‌

കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് സ്പീക്കർക്ക് പരാതി നല്‍കി. കെ-റെയില്‍ ഡിപിആറിന്റെ പകര്‍പ്പ് സഭയില്‍ നല്‍കി എന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 27-ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് ലംഘിച്ചിട്ടുള്ളത്. അന്‍വര്‍ സാദത്ത് നല്‍കിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്റെ വിശദാംശങ്ങള്‍ ചോദിച്ചത്.