മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

മാടായിപ്പാറിയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.