ബി​ക്കാ​നീ​ർ എ​ക്സ്പ്ര​സ് അ​പ​ക​ടം; മ​ര​ണം ഏ​ഴാ​യി

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബി​ക്കാ​നീ​ര്‍-​ഗോ​ഹ​ട്ടി എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. 45 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​പ​ക​ട​സ്ഥ​ലം ഇ​ന്ന് രാ​വി​ലെ സ​ന്ദ​ര്‍​ശി​ക്കും. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട 10 പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രി​ല്‍ 24 പേ​രെ ജല്‍​പ​യ്ഗു​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 16പേ​രെ മൊ​യ്‌​നാ​ഗു​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.