സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തിലാളുണ്ടെന്ന് കെപി അനില്‍കുമാര്‍

ധീരജ് വധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയ കെപി അനില്‍കുമാര്‍. പേപ്പട്ടിയെ തല്ലി കൊല്ലുന്നതു പോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തിലാളുണ്ടെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തെ തടുക്കുമെന്ന് കെ സുധാകരനും തിരിച്ചടിച്ചു.