ധീ​ര​ജ് വ​ധം: ര​ണ്ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ (22) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. ടോ​ണി തേ​ക്കി​ല​ക്കാ​ട​ൻ, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കെ​എ​സ്‌​യു ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ടോ​ണി. ജി​തി​ൻ കെ​എ​സ്‌​യു ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​യാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കു​ത്തേ​റ്റ് മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത്ത് ടി. ​സു​നി​ൽ, കൊ​ല്ലം സ്വ​ദേ​ശി എ.​എ​സ്. അ​മ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.