കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ; അടിസ്ഥാന ശമ്പളം 23,000 രൂപ, ഡ്രൈവർമാർക്ക് അധിക ആനുകൂല്യം

കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി .ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.