അഡ്വ ജയശങ്കറിനെ സിപിഐ തിരിച്ചെടുക്കും, ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

അഡ്വ. എ. ജയശങ്കറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.ജയശങ്കറിന്റെ അംഗത്വം പുതുക്കണ്ടെന്ന നിലപാടാണ് ബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു. തുടർന്ന് സംസ്ഥാന കൺട്രോൾ കമ്മീഷൻ അദ്ധ്യക്ഷൻ സി.പി. മുരളിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.