കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ

കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക നിലനില്‍പില്‍ ആശങ്കയറിയിച്ച് റെയില്‍വെ. സില്‍വര്‍ലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ല. റെയില്‍വേയില്‍ നിന്നും കുറച്ച് യാത്രക്കാര്‍ സില്‍വര്‍ലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാകില്ലെന്നും പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദ്ദേശിച്ചു. റെയില്‍വെ ബോര്‍ഡും കെ-റെയില്‍ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ റെയില്‍വെ വ്യക്തമാക്കിയത്.