ഷാ​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

എ​സ്ഡി​പി​ഐ നേ​താ​വ് ഷാ​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ട്ടാം പ്ര​തി ചേ​ർ​ത്ത​ല സ്വ​ദേ​ശി അ​ഖി​ൽ, 12-ാം പ്ര​തി തൃ​ശൂ​ർ സ്വ​ദേ​ശി സു​ധീ​ഷ്, 13-ാം പ്ര​തി ഉ​മേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ആം​ബു​ല​ൻ​സി​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നും ഒ​ളി​വി​ൽ താ​മ​സി​പ്പി​ക്കാ​നും സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​വ​ർ. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള​ള ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.