തിരുവാതിരയില്‍ തെറ്റുപറ്റി, എല്ലാവരും തയ്യാറായപ്പോള്‍ മാറ്റിവെക്കാനായില്ല- സിപിഎം ജില്ലാ സെക്രട്ടറി

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ തിരുവാതിരക്കളി മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറിയുടെ ഏറ്റുപറച്ചില്‍. തെറ്റായി പോയെന്നും എല്ലാവരും തയ്യാറായി വന്നപ്പോള്‍ മാറ്റിവെക്കാന്‍ പറയാന്‍ പറ്റിയില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപ യാത്രയ്ക്കിടെയായിരുന്നു തിരുവനന്തപുരത്ത് പാര്‍ട്ടി തിരുവാതിരക്കളി നടത്തിയത്.