പെരുമ്പാവൂർ കൊലപാതകം; പമ്പിലെ ജീവനക്കാരൻ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

പെരുമ്പാവൂർ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത ഒരാൾ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രൊൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അൻസിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.