സ്‌കൂളുകള്‍ അടക്കുന്നതിലുള്ള തീരുമാനം അവലോകന യോഗത്തിനു ശേഷമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുന്നതിലും പരീക്ഷ നടത്തിപ്പില്‍ തീരുമാനമെടുക്കുന്നതിനുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. രാവിലെ 11.30നാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവന്‍കുട്ടി പറഞ്ഞു.