പ്രശസ്ത കവി എസ്.രമേശന്‍ അന്തരിച്ചു

പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്‍റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രസിദ്ധനാണ് എസ്. രമേശൻ.