പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. രായമംഗലം പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9.30-നാണ് സംഭവം. ഫോണ്‍ വിളിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.