കേരളം ഉള്‍പ്പടെ 8 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതായി കേന്ദ്രം

കേരളം ഉള്‍പ്പടെ 8 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം എന്ന് ഐസിഎംആര്‍ അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ അല്ലാത്തവര്‍ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആര്‍ അറിയിച്ചിരുന്നു.