കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; ദി​ലീ​പ് സം​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വു​മാ​യി ദി​ലീ​പി​നെ​തി​രാ​യ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. പ്ര​സ​വാ​ന​ന്ത​ര​മു​ള്ള മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത​ല്ലെ​ന്നും ഉ​റ​ങ്ങാ​നാ​യി ക​ഴി​ച്ച ഗു​ളി​ക​യു​ടെ ഡോ​സ് അ‌​ധി​ക​മാ​യി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്. പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.