കെ-റെയില്‍: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനം

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവായി കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് പഠനം നടത്തുക. പരമാവധി മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ അടിയന്തരമായി പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.