മൂവാറ്റുപുഴയില്‍ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സി.പി.എം. കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് തമ്മിലടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റു. കോണ്‍ഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി.