മ​ക​ര​വി​ള​ക്കി​ന് കൂ​ടു​ത​ൽ സ​ർ​വീ​സു​മാ​യി കെ​എ​സ്ആ​ർ​ടി​സി

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി 500 ബ​സു​ക​ൾ കൂ​ടി സ്പെ​ഷ​ൽ സ​ർ​വീ​സി​ന് ത​യാ​റാ​ക്കു​ന്നു. വി​വി​ധ ജി​ല്ലാ പൂ​ളു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ബ​സു​ക​ൾ ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ സെ​ന്‍റ​റു​ക​ളി​ലും പ​മ്പ​യി​ലും എ​ത്തി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ജി​ല്ലാ പൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ എ​ല്ലാ വി​ധ അ​റ്റ​കു​റ്റ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി വേ​ണം സ​ർ​വീ​സി​ന് അ​യ​ക്കേ​ണ്ട​ത്.