രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത; സംഘടനക്ക് അകത്ത് അഭിപ്രായ ഭിന്നതകളില്ല

പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. സംഘടനക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്ന അനാവശ്യ ചര്‍ച്ചകള്‍ മുശാവറ വിലക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുശാവറ യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലായിരുന്നു മുശാവറ ചേര്‍ന്നത്.