മകൻ അമ്മയെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മകൻ അമ്മയെ ക്രൂരമായി തല്ലുന്ന വീഡിയോ പുറത്ത്. ഹരിപ്പാട് മുട്ടത്ത് സൈനികനായ സുബോധാണ് മദ്യപിച്ചെത്തി എഴുപത് വയസുള്ള അമ്മ ശാരദയെ തല്ലിയത്. ചൂണ്ടുപലക ജംഗ്ഷന് സമീപത്തുള്ള വീട്ടിലാണ് സംഭവം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.