കേരളത്തിലെ ക്യാമ്പസുകളില്‍ കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നെന്ന് ഡിവൈഎഫ്‌ഐ

കേരളത്തിലെ ക്യാമ്പസുകളില്‍ കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതാണ് ഇടുക്കിയിലെ കൊലപാതകം തെളിയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ക്യാമ്പസില്‍ ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ലെന്നും വി കെ സനോജ് പറഞ്ഞു. പുറത്തു നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്നും ഡിവൈഎഫ്ഐ മാധ്യമങ്ങളോട് പറഞ്ഞു.