ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരിൽ വ്യാപക അക്രമം, ബോംബേറ്

ഇ​ടു​ക്കി പൈ​നാ​വ് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​ലാ​പ​യാ​ത്ര ക​ട​ന്നു വ​ന്ന ത​ല​ശേ​രി-​ക​ണ്ണൂ​ർ റോ​ഡ​രി​കി​ലെ കോ​ൺ​ഗ്ര​സ് സ്തൂ​പ​ങ്ങ​ളും കൊ​ടി​മ​ര​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടിനു നേ​രെ ബോ​ബേ​റ് ഉ​ണ്ടാ​യി. കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ളും വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.