കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഒഫിസിൻറെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും ഓഫിസ് ആക്രമിച്ചു. ധീരജിന്റെ വിലാപ യാത്ര കടന്നു പോയതിന് ശേഷമാണ് ആക്രമണം നടന്നത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി രാത്രി തന്നെ കൊടിമരം പുനഃസ്ഥാപിച്ചു.