പോലീസിൽ തെറ്റായ സമീപനമുള്ളത് ചുരുക്കം ചിലർക്ക്; വഴിതെറ്റിയവരെ തിരിച്ചു കൊണ്ടു വരണം-മുഖ്യമന്ത്രി

പോലീസിൽ തെറ്റായ സമീപനമുള്ളവരും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ നടത്തി മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.