കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ; കുറവ് കോട്ടയത്ത്, കൂടുതൽ മലപ്പുറത്ത്

വികസനത്തിന്റെ വെള്ളിത്തിളക്കം അവകാശപ്പെടുമ്പോഴും കേരളത്തിൽ 84,000 കുടുംബങ്ങൾ അതിദരിദ്രമെന്ന് കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ അതിദാരിദ്ര്യ സർവേ പൂർത്തിയാവുമ്പോഴാണ് പട്ടിണിയും രോഗവും കാരണവും വരുമാനമില്ലാതെയും ജീവിക്കാൻ വലയുന്ന കുടുംബങ്ങൾ കേരളത്തിൽ ഇത്രയുമുണ്ടെന്ന് വ്യക്തമാവുന്നത്.