ട്രെയിൻ ഇടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; കഴിഞ്ഞ വർഷം മരിച്ചത് 162 പേർ

പാലക്കാട് ഡിവിഷനിൽ ട്രെയിനിടിച്ച് മരിക്കുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചു മടങ്ങായി വർധിച്ചെന്ന് ആർപിഎഫ്. യാത്രക്കാരുടെ ശ്രദ്ധയ്ക്കൊപ്പം സേനയും കൂടുതൽ പ്രതിരോധ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം കൂടിയ അളവിൽ ലഹരിക്കടത്തും നികുതി വെട്ടിപ്പും തടയാൻ ആർപിഎഫിന് കഴിഞ്ഞതായും കമൻഡന്റ് ജെതിൻ ബി.രാജ് പറഞ്ഞു.