ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പോ​ലീ​സ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ദി​ലീ​പ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് പി​ടി​പെ​ട്ടു​വെ​ന്നും അ​തി​നാ​ൽ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഹ​ർ​ജി വീ​ണ്ടും വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി മാ​റ്റു​ക​യാ​യി​രു​ന്നു.