ചുരുളി കാണാൻ പൊലീസ് സംഘം ; ‘സഭ്യത’ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു

സിനിമയിൽ തെറിവിളികൾ ബറ്റാലിയൻ മേധാവി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കും. സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിനിമ കാണുക. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.