കെ. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരന്‍- എ.എ റഹീം

രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ. സുധാകരനെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം. സുധാകരന്റെ ചെറുമകന്റെ പ്രായമുള്ള ഒരു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും റഹീം പറഞ്ഞു. ഒരു കൗമാരക്കാനെ ഇതുപോലെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. സുധാകരനിസത്തിന്റെ എഫക്ടാണിത്. കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനമറിയില്ല – റഹീം പറഞ്ഞു.