ടിപി കേസ് പ്രതികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ നിലപാടെന്ന് കെകെ രമ

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റേയും നിലപാടാണെന്ന് കെ കെ രമ എംഎല്‍എ. കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി. ക്രിമിനലുകള്‍ക്ക് വിളയാടാനുള്ള ഫലഭൂയിഷ്ഠമായ മണ്ണായി കേരളം മാറിയെന്നും രമ പറഞ്ഞു. ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ നിന്ന് പിടികൂടിയ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.