കെ-റെയില്‍: കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുത് – മേധാ പട്ക്കര്‍

സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ-റെയില്‍ പദ്ധതിയെ കാണുന്നത്. പദ്ധതി ഏത് വിധേനയും നടപ്പിലാക്കാന്‍ സി.പി.എം വഴി വീട് കയറിയുള്ള കാമ്പയിനുകള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. പക്ഷെ കെ-റെയിലിനെതിരേയുള്ള സമരവും ഒരു ഭാഗത്ത് ശക്തമാവുകയാണ്. കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുതെന്ന് പറയുന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാ പട്ക്കര്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കെ.റെയില്‍ സമരപന്തല്‍ സന്ദര്‍ശിക്കാനെത്തിയ മേധാ പട്ക്കര്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.