മ​ല​പ്പു​റ​ത്ത് സു​ധാ​ക​ര​ന്‍റെ യോ​ഗ​സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം; സം​ഘ​ർ​ഷം

ഇ​ടു​ക്കി​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ല​പ്പു​റ​ത്ത് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ സം​ഘ​ർ​ഷം. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ സ്ഥലത്തിന് പു​റ​ത്താ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​വി​ടേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​തോ​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​യി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്.