എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്കിന് ആഹ്വാനം

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘ‌ർഷത്തിലാണ് ധീരജിന് കുത്തേറ്റത്. കോളേജിലെ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ധീരജ്. കണ്ണൂർ പാലകുളങ്ങര സ്വദേശിയാണ്.