ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്നുവെന്നു സംശയിക്കുന്ന പ്രതി പിടിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയാണ് അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടയിലാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണു ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു.