സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 345

സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം എ​ട്ട്, പാ​ല​ക്കാ​ട് ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​ർ ലോ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ലു പേ​ർ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 345 ആ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.