എഫ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മഹാരാജാസിൽ സംഘർഷം, 8 പേർക്ക് പരുക്ക്

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ ആക്രമണത്തിൽ എട്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ഗുരുതര പരുക്കുകളോടെ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ ആക്രമണങ്ങൾ അഴിച്ചു വിടുന്നതായി കെഎസ്‍യു ആരോപിച്ചു.