ബി​ഷ​പ് ഫ്രാ​ങ്കോ കേ​സ്: വി​ധി വെ​ള്ളി​യാ​ഴ്ച

ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സി​ൽ വെ​ള്ളി​യാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി ജി.​ഗോ​പ​കു​മാ​റാ​ണ് കേ​സി​ൽ വി​ധി​പ​റ​യു​ക. 2019 ഏ​പ്രി​ൽ നാ​ലി​നാ​ണ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​തേ​വ​ർ​ഷം ന​വം​ബ​റി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. 83 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ 39 പേ​രെ കോ​ട​തി​യി​ൽ വി​സ്ത​രി​ച്ചു.